മണർകാട്: കാറിനു പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്. കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയായ ജിത്തുവിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ ഒറവയ്ക്കലിലായിരുന്നു സംഭവം. ഒറവയ്ക്കൽ ഭാഗത്ത് നിന്നും മണർകാട് ഭാഗത്തേയ്ക്കു വന്ന കാർ പെട്ടെന്ന് വലത്തേയ്ക്കു തിരിഞ്ഞതിനെ തുടർന്ന് പിന്നാലെയെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ ജിത്തുവിനെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനും കൈയ്ക്കും ഒടിവ് സംഭവിച്ചതിനെ തുടർന്ന് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.