പൊൻകുന്നം: കഴിഞ്ഞ പ്രളയത്തിൽ പൂർണമായി ഒലിച്ചുപോയ ചെറുവള്ളി പള്ളിപടിക്കൽ പാലം പണി ഈ വർഷം പൂർത്തിയാക്കുമെന്ന് ഗവ.ചീഫ്. വിപ്പ് ഡോ എൻ ജയരാജ് അറിയിച്ചു. കേരളകോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. കാഞ്ഞിരപ്പള്ളി മണ്ണനാനി റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 95 കോടി രൂപയ്ക്കുള്ള ഭരണാനുമതിയായിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കാലതാമസം വരുന്നതിനാൽ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റ പണി നടത്തും.50 വർഷം പൂർത്തിയാകുന്ന പൊൻകുന്നം കെ. എസ്.ആർ. ടി .സി ഡിപ്പോയുടെ നവീകരണവുമായി ബന്ധപ്പെട്ട് പുതിയ ഗ്രാമീണ സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാജി പാമ്പൂരി, സണ്ണി ഞള്ളിയിൽ, മാത്തുകുട്ടി മണ്ണൂർ, തോമസ് പാട്ടത്തിൽ, ഷൈല ജോൺ, അബ്ദുൾ റഹ്മാൻ,സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എബ്രഹാം കെ. എ,രാഹുൽ ബി.പിള്ള, ഫിനോ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.