പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ചിറക്കടവ് വടക്കുംഭാഗം 679ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നിന്ന് കൊടിക്കൂറ എഴുന്നള്ളിച്ചു. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരി, മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു.