പാലാ: നെച്ചിപ്പുഴൂർ ഇളപൊഴുത് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. ഇന്ന് വൈകിട്ട് 5 ന് കേളികൊട്ട്, 6ന് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് രാജീവ് നഗർ കോളനിയിൽ നിന്നും വെള്ളക്കല്ലിൽ നിന്നും താലപ്പൊലി ഘോഷയാത്ര, 9ന് താലപ്പൊലി എതിരേല്പ്, 10ന് കോട്ടപ്പാട്ടും പതിയുണർത്തലും, 12ന് ചന്ദനകല്ലുങ്കൽ നിന്നും ചൂട്ടുപടയണിയോടുകൂടി ക്ഷേത്രസന്നിധിയിലേക്ക് ആറാട്ടെതിരേല്പ്. നാളെയാണ് പ്രധാന ഉത്സവം. രാവിലെ 6 മുതൽ മുടിവിളക്ക് വഴിപാട്, ഉച്ചയ്ക്ക് 12 ന് മഹാപ്രസാദമൂട്ട്, 1 ന് ആറാട്ടുപുറപ്പാട്, 1.30 ന് താളപ്പതിയിൽ തേങ്ങാ ഉടയ്ക്കൽ വഴിപാട്, 2 ന് പ്രസിദ്ധമായ ഉച്ചക്കൽപ്പന, വിധി, 3.30 ന് അരിയേറ് വഴിപാട്, 4.30 ന് നടയടയ്ക്കൽ എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഇളപൊഴുത് ദേവസ്വം സമിതി ഭാരവാഹികളായ ഗോപാലൻ തോട്ടത്തിൽ, രാജേഷ് മലയിൽ എന്നിവർ അറിയിച്ചു.