പാലാ:കരൂർ പഞ്ചായത്ത് 4ാം വാർഡിൽ പുറംമ്പോക്ക് ഭൂമിയിൽ നിന്ന ലക്ഷങ്ങൾ വിലമതിക്കുന്ന തടി, ജനങ്ങളുടെയും പഞ്ചായത്ത് അധികൃതരുടെയും കണ്ണുവെട്ടിച്ചു മുറിച്ചു കടത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. വിഷയത്തിൽ ജനപ്രതിനിധികൾ മൗനം പാലിതോടെ ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കനും ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരിയും സ്ഥലത്തെത്തി ലോറിയിൽ കയറ്റിവെച്ച തടി തിരികെയിറപ്പിച്ചു. പൊതു, സ്വകാര്യഭൂമികൾ അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂയെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.