വൈക്കം: കൊവിഡിനെതിരെ പ്രതിരോധ മരുന്നായി കാമിനസ്യം വികസിപ്പിച്ചെടുത്ത ശ്രീകൃഷ്ണ ആയുർവേദ ചികിത്സാ കേന്ദ്രം ഡയറക്ടർ ഡോ. വിജിത് ശശിധറിനേയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറെക്കര 127ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ധ്രുവപുരം ക്ഷേത്രാങ്കണത്തിൽ ആദരിച്ചു. എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഡോ. വിജിത് ശശിധറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തടത്തിൽ ഭവാനിയമ്മ സ്മാരക അവാർഡും പ്ലസ്ടൂ വിന് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മണലേൽ പി.എൻ.ഡി മണി സ്മാരക അവാർഡും പി.വി ബിനേഷ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ആനന്ദരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി രാമചന്ദ്രൻ, യൂണിയൻ കൗൺസിലർ സെൻ സുഗുണൻ, വൈസ്