പാലാ : മുതിർന്ന കോൺഗ്രസ് നേതാവും പാലാ ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന എം.സി. അഗസ്റ്റ്യന്റെ നിര്യാണത്തിലൂടെ നഷ്ടമായത് മികച്ച സാമൂഹിക പ്രവർത്തകനെ. അദ്ദേഹം നിരവധി സ്ഥാപനങ്ങളിൽ ചുമതല വഹിച്ചിരുന്നു. 35 വർഷക്കാലമായി പാലാ അർബൻ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. പാലാ അർബൻ കോഓപ്പറേറ്റീവ് ബാങ്കിനെ ഉയരങ്ങളിൽ എത്തിക്കുന്നതിൽ മികച്ച പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. സംസ്ഥാന അർബൻ ബാങ്ക് ഫെഡറേഷന്റെ ട്രഷററായും മീനച്ചിൽ കോർപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഭരണസമിതിയംഗമായും പ്രവർത്തിച്ചുണ്ട്.
അർബൻ ബാങ്ക് ഭരണസമിതി ചേർന്ന് എം.സി. അഗസ്റ്റ്യന്റെ നിര്യാണത്തിൽ അനുശോചിച്ചു. പ്രസിഡന്റ് സി.പി. ചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ആർ. ശ്രീനിവാസൻ കുന്നുംപുറം, വൈസ് പ്രസിഡന്റ് കെ.എം. ജോസഫ്, എം.സി. ബേബി മനയാനി, ജനറൽ മാനേജർ വി.ജെ. സെബാസ്റ്റ്യൻ, ടോം തോമസ് തെക്കേൽ, കെ.എം. മാത്യു തറപ്പേൽ, എ.എസ്. ശങ്കർ, തോമസ് ഉഴുന്നാലിൽ, സോണി തെക്കേൽ, ലിനു കുര്യൻ, എൽസാ സന്തോഷ്, തനുജമ്മ ജോൺസി എന്നിവർ പ്രസംഗിച്ചു.