പാലാ: 29മത് ഹിന്ദു മഹാസംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനും സ്വാഗത സംഘം രൂപികരിക്കുന്നതിനുമായി 6 ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാ അരുണാപുരം ശ്രീരാമകൃഷ്ണമഠത്തിൽ പൊതുയോഗം ചേരും. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ വർഷം ഓൺലൈനായാണ് ഹിന്ദുമഹാസംഗമം നടത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് വന്ന പശ്ചാത്തലത്തിൽ പതിവുപോലെ നടത്താവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രക്ഷാധികാരി ഡോ. എൻ.കെ. മഹാദേവനും കൺവീനർ ഡോ. പി.സി. ഹരികൃഷ്ണനും അറിയിച്ചു.