തലയോലപ്പറമ്പ് : തലയോലപ്പറമ്പിന്റെ വികസന ശില്പിയും പഞ്ചായത്ത് പ്രസിഡന്റും വൈക്കം മുൻ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും ആയിരുന്ന കെ.ആർ.നാരായണന്റെ 50-ാമത് ചരമ വാർഷികാചരണം 5 ന് നടക്കും. കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി ജംഗ്ഷനിൽ രാവില 8.30 ന് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. യു.ഡി.എഫ് പാർലമെന്ററി പാർട്ടീ ലീഡർ ജോസ്.വി.ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് സ് വാർഡ് പ്രസിഡന്റ് കെ.ഇ.ജമാൽ അദ്ധ്യക്ഷത വഹിക്കും. എൻ.വിജയമോഹൻ, സന്തോഷ് ശർമ്മ, പി.ജി ഷാജിമോൻ, കെ.കെ.ഷാജി, കുമാരി കരുണാകരൻ, അനിത സുഭാഷ്, അഡ്വ. ശ്രീകാന്ത് സോമൻ, എസ്.സന്തോഷ്, പി.എസ്. ഷിജോ, പി.കെ.അനിൽകുമാർ, ജോസഫ് കൊച്ചു പറമ്പ്, ജോൺസൻ ആന്റണി എന്നിവർ പ്രസംഗിക്കും.