വൈക്കം : കൊവിഡ് പശ്ചാത്തലത്തിൽ താത്ക്കാലികമായി മുടങ്ങിയിരുന്ന ആശ്രമം സ്‌കൂളിലെ സീനിയർ എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസ് സല്യൂട്ട് സ്വീകരിച്ച് മുഖ്യസന്ദേശം നൽകി. എസ്.പി.സി പ്രോജക്ട് അഡീഷണൽ നോഡൽ ഓഫീസർ ജയകുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു പ്രഥമാദ്ധ്യാപിക പി.ആർ.ബിജി പതാക ഉയർത്തി. പ്രിൻസിപ്പൽമാരായ ഷാജി ടി. കുരുവിള, എ. ജ്യോതി, എൽ.പി സ്‌കൂൾ ഹെഡ്മാസ്​റ്റർ പി.ടി.ജിനീഷ്, സി.പി.ഒമാരായ ആർ.ജെഫിൻ ,പി.വി.വിദ്യ, ഡി.ഐമാരായ മനോജ്, സുമംഗല ട്രെയിനർ ചന്ദ്രബാബു, അദ്ധ്യാപകരായ കെ.കെ.സാബു , സി.എസ്.ജിജി, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. 2022 ലെ സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗം മിസ്​റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ട ജെ.കെ.വിശാഖിനെ അനുമോദിച്ചു.