വടയാർ : മാടപ്പുറം കുടുംബ സർപ്പക്കാവ് ചാരി​റ്റിബിൾ ട്രസ്​റ്റിന്റെ പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പൊതുപ്രവർത്തനരംഗത്ത് മികച്ച സേവനം നടത്തുന്ന സനീഷ് എട്ടടിയെ ആദരിച്ചു. യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്റ് കെ. എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ കണ്ടത്തിൽ, ബിജു മാടപ്പുറം സുനിൽ, ശ്രീനിവാസൻ, ഷിബു, രാധ, സുശീല എന്നിവർ സംസാരിച്ചു. നിധീഷ് സ്വാഗതവും അജി പുളിയാപ്പള്ളി നന്ദിയും പറഞ്ഞു