വൈക്കം : സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എൽ.പി. സ്‌കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ സൗണ്ട് സിസ്​റ്റത്തിന്റെ സമർപ്പണവും കുട്ടികളുടെ റേഡിയോ സ്വിച്ച് ഓണും നടത്തി. സൗണ്ട് സിസ്​റ്റത്തിന്റെ സമർപ്പണം വൈക്കം എസ്.ഐ അജ്മൽ ഹുസൈൻ നിർവഹിച്ചു. കുട്ടികളുടെ റേഡിയോ സ്വിച്ച് ഓൺ നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നിഷാ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്​റ്റർ പി.ടി. ജിനീഷ്, വൈക്കം എ.ഇ.ഒ പ്രീത രാമചന്ദ്രൻ, ആർ. സന്തോഷ്, എസ്. ഷാനവാസ്, പ്രിൻസിപ്പൾ ഷാജി ടി. കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ. ബിജി, പ്രിൻസിപ്പൾ എ. ജ്യോതി, എം.പി.ടി.എ പ്രസിഡന്റ് സുജ രാജൻ, പി.ടി.എ വൈസ് പ്രസിഡന്റ് ധന്യ ഷിജു, പി.എസ്. പ്രതീഷ്, കെ.എ. സ്റ്റാലിൻകുമാർ, പി. ജോസഫ്, കാർത്തിക് വിപിൻ, കെ.ടി പ്രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.