
ചങ്ങനാശ്ശേരി : കുറിച്ചി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് സുജാത സുശീലൻ നിർവ്വഹിച്ചു. 965700 രൂപ ചെലവിട്ട് 220 കട്ടിലുകളാണ് ജനറൽ, എസ്. സി. വിഭാഗങ്ങൾക്കായി വിതരണം നടത്തുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കാഡ്കോയിൽ നിന്നാണ് കട്ടിലുകൾ വാങ്ങിയത്. വൈസ് പ്രസിഡന്റ് അനീഷ് തോമസ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീതാകുമാരി , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഭിജിത്ത് മോഹനൻ, പഞ്ചായത്തംഗങ്ങളായ ബിജു എസ്. മേനോൻ, ലൂസി ജോസഫ് , ഷൈലജ സോമൻ എന്നിവർ പങ്കെടുത്തു.