വൈക്കം : ലെൻസ്‌ഫെഡ് വൈക്കം ഏരിയാസമ്മേളനം സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.അനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എസ്.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, ഏരിയാ സെക്രട്ടറി എം.എസ്.ശരത്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.സതീശൻ, കൗൺസിലർമാരായ എസ്.ഹരിദാസൻ നായർ, ബി.ചന്ദ്രശേഖരൻ, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെജി, മറവന്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ബി.വിജയകുമാർ, മുൻ സംസ്ഥാന സെക്രട്ടറി പി.എൻ.സനൽകുമാർ, കെ.എൻ.പ്രദീപ്കുമാർ, ടി.സി.ബൈജു, എ.പ്രദീപ്കുമാർ, കെ.കെ.അനിൽകുമാർ, പി.എസ്. റോയി, സലാഷ് തോമസ്, എസ്.യമുന, കെ.ശ്രീദേവി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.അനിൽ (പ്രസിഡന്റ്), മണികണ്ഠൻ (വൈസ് പ്രസിഡന്റ്), എം.എസ്. ശരത് (സെക്രട്ടറി), പി.ഗോപി (ജോയിന്റ് സെക്രട്ടറി), എസ്. ശ്രീകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.