പദ്ധതിക്ക് 80.41 കോടിയുടെ ഭരണാനുമതി

ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴുനില കെട്ടിടം നിർമ്മിക്കുന്നതിന് 80.41 കോടി രൂപയുടെ ഭരണാനുമതിയായതായി അഡ്വ ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് , ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരുമായി ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. സ്ഥലം ലഭ്യമല്ലാത്തതിനാൽ പദ്ധതിക്കായി പഴയ ആറ്

കെട്ടിടങ്ങൾ പൊളിച്ചുമാറ്റുമെന്നും എം.എൽ.എ അറിയിച്ചു. താഴത്തെ നിലയിൽ അടിയന്തര ഒ.ടി,നിരീക്ഷണ വാർഡ്,നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും വിശ്രമമുറി,ഡ്യൂട്ടി ഡോക്ടറുടെ മുറി, ഇലക്ട്രിക്കൽ പാനൽ റൂം, ഫയർ കൺട്രോൾ റൂം,പ്ലാസ്റ്റർ റൂം എന്നിവ സജ്ജമാക്കും.

ഒന്നാം നില

ഡയാലിസിസ് വാർഡുകൾ (11 കിടക്കകൾ), ആർ.ഒ പ്ലാന്റ്, കീമോതെറാപ്പി വാർഡ്

രണ്ടാം നില

മെഡിക്കൽ വാർഡ് (10 കിടക്കകൾ),ഇ.എൻ.ടി വാർഡ് (10 കിടക്കകൾ), മെഡിക്ല വാർഡ് (23 കിടക്കകൾ).

മൂന്നാം നില

ശസ്ത്രക്രിയാ വാർഡുകൾ ( 22 കിടക്കകൾ) , ഓർത്തോ വാർഡ് (10 കിടക്കകൾ), ഒഫ്താൽമിക് വാർഡ് (10 കിടക്കകൾ).

നാലാം നില

സർജിക്കൽ ഐ.സി.യു (11 കിടക്കകൾ) , മെഡിക്കൽ ഐ.സി.യു (12 കിടക്കകൾ), • കോൺഫറൻസ് ഹാൾ.

അഞ്ചാം നില

സെ്ര്രപിക് ഒ.ടി 1 നമ്പർ, പൊതുവായ ഒ.ടി 2 എണ്ണം, ഒപ്താൽമിക് ഒ.ടി 1 എണ്ണം, പ്രീ ഓപ്പറേറ്റീവ് വാർഡ് (8 കിടക്കകൾ),പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് (16 കിടക്കകൾ),അനസ്‌തേഷ്യ തയാറാക്കുന്ന മുറി,