evacuation

കോട്ടയം: യുക്രെയിനില്‍ നിന്നത്തുന്ന വിദ്യാര്‍ത്ഥികൾക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാർ തയ്യാറാവണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളിൽ ഭൂരിപക്ഷവും വിദ്യാഭ്യാസ വായ്പ എടുത്താണ് ഉപരിപഠനത്തിന് യുക്രെയിനില്‍ പോയത്. ഇവരുടെ തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. ചെയര്‍മാന്‍ ജോസ് കെ. മാണി എം.പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് പ്രൊഫ. എന്‍. ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.