പൊൻകുന്നം:പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടികൾ ആദ്യം ഒന്നു പകച്ചുനിന്നു. പിന്നെ ആകാംക്ഷയും കൗതുകവും.സ്‌നേഹത്തോടെ സ്വീകരിക്കാനെത്തിയ പൊലീസ് മാമൻമാരെ കണ്ടപ്പോൾ പിന്നെ സന്തോഷമായി. ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ കാണാനും, ഇവിടെ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന സേവനങ്ങളെ പറ്റി മനസിലാക്കാനുമാണ് പൊൻകുന്നം സ്റ്റേഷൻ വളപ്പിലുള്ള ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ ചിറക്കടവ് മന്ദിരം എസ്.പി. വി. എൻ. എസ് .എസ് .യു. പി സ്‌കൂളിലെ കുട്ടികൾ എത്തിയത്.പൊൻകുന്നം ശിശു സൗഹൃദ പൊലീസ് സ്റ്റേഷനും, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കോട്ടയം ജില്ലാ യൂണിറ്റും ചേർന്ന് നടത്തിയ ചൈൽഡ് ഫ്രണ്ട് ലി ബോധവത്ക്കരണ ക്ലാസും,ശിശു സൗഹൃദ പൊലീസ് സ്റ്റേഷനെ പരിചയപ്പെടുത്തലും പരിപാടികളുടെ ഭാഗമായിട്ടായിരുന്നു കുട്ടികളുടെ സന്ദർശനം. ഉദ്ഘാടനം പൊൻകുന്നം പൊലീസ് സബ് ഇൻസ്‌പെക്ടർ ടി .ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. ചെങ്കൽ എസ് .എച്ച് കോൺവെന്റിലെ സിസ്റ്റർ റോസ് മേരി കുട്ടികൾക്ക് മൊബൈൽ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കൗൺസിലിംഗ് നടത്തി. ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസർ എസ്.ഐ. ബിജി ജോർജ് ശിശു സൗഹൃദ പൊലീസ് സംബന്ധിച്ചും, സേവനങ്ങളെ സംബന്ധിച്ചും ബോധവത്ക്കരണം നടത്തി.എ എസ് .ഐ. പ്രസന്നൻ കെ.എം, അസി.ചൈൽഡ് ഫ്രണ്ട്‌ലി ഓഫീസർ സീന സി. വി,പി. ആർ.ഒ ജയകുമാർ കെ.ആർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിനോയ് മോൻ കെ.കെ, ജോബി മാത്യു,എസ്.പി .വി .എൻ. എസ് .എസ് .യു .പി. സ്‌കൂൾ ഹെഡ്മാസ്റ്റർ ബി. കൃഷ്ണകുമാർ,ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് ജില്ലാ കോർഡിനേറ്റർ സേതു,സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് അശോക് കുമാർ, അദ്ധ്യാപികമാരായ നിഷ പി,ഇന്ദു മോൾ എം.എസ് എന്നിവർ നേതൃത്വം നൽകി.