പാലാ: കേന്ദ്ര സാഹിത്യ അക്കാദമിയും പാലാ കൈരളി ഗ്ലോകരംഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന അക്ഷരശ്ലോക കവിത
ശില്പശാല 6ന് വലവൂരിൽ നടക്കുമെന്ന് ശ്ലോകം രംഗം പ്രസിഡന്റ് കെ.എൻ. ജയചന്ദ്രൻ അറിയിച്ചു.
വലവൂർ സഹ.ബാങ്ക് ഓഡിറ്റോറിയത്തിൽ 6ന് രാവിലെ 9.30ന് ചീഫ് സെക്രട്ടറി വി.പി.ജോയി ശില്പശാല ഉദ്ഘാടനം ചെയ്യും. കൈരളി ഗ്ലോകരംഗം പ്രസിഡന്റ് കെ.എൻ. ജയചന്ദ്രൻ അദ്ധ്യക്ഷനാകും. സാഹിത്യ അക്കാദമി മലയാള വിഭാഗം ഉപദേശ സമിതിയംഗം എൽ.വി.ഹരികുമാർ ആമുഖ പ്രഭാഷണവും കവി വി.മധുസൂദനൻ നായർ മുഖ്യപ്രഭാഷണവും നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി റീജിയണൽ സെക്രട്ടറി എസ്.പി. മഹാലിംഗം,
കൈരളി ഗ്ലോകരംഗം രക്ഷാധികാരി വി.കെ.സുധാകരൻ, സെക്രട്ടറി ഡോ.ആര്യാംബിക എസ്.വി. എന്നിവർ സംസാരിക്കും.
രാവിലെ 11.15ന് പി.സി.മുരളീ മാധവൻ, അത്തിപ്പറ്റ രവി എന്നിവരും 2ന് ഇ.എം.സുരജ, ഗീത കാവാലം എന്നിവരും പഠന പ്രബന്ധം അവതരിപ്പിക്കും. ആദ്യ സെഷനിൽ ജി.പൂർണ്ണിമയും രണ്ടാം സെഷനിൽ ജി.രമ്യയും അദ്ധ്യക്ഷത വഹിക്കും. 3.45ന് സമാപനത്തിൽ കുട്ടികളുടെ
രചന അവതരണവും പൂരണവുമാണ്. സൗമ്യ ടി.എൻ, ജയലക്ഷമി ആർ, അനഘ ജെ. കോലത്ത് എന്നിവർ നേതൃത്വം നൽകും.
കൈരളി ഗ്ലോകരംഗം സ്ഥാപക ആചാര്യൻ കെ.എൻ. വിശ്വനാഥൻ നായർ, മുൻ പ്രസിഡന്റ് കെ.എൻ. ഗോകുലനാഥൻ നായർ എന്നിവരുടെ
അനുസ്മരണം രാവിലെ എട്ടിന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കെ.എൻ. വിശ്വനാഥൻ നായരുടെ ഭാര്യ സാവിത്രിയമ്മ,ഡോ.ഹരി നാരായണൻ
എന്നിവർ ചേർന്ന് ദീപം തെളിയിക്കും.