പൊൻകുന്നം: ഇലക്ട്രിക്കൽ സബ്ഡിവിഷനിലെ ഉപഭോക്താക്കൾക്കായി പുരപ്പുറ സൗരനിലയം സ്ഥാപിക്കുന്നതിന് ഇന്ന് സൗജന്യ രജിസ്‌ട്രേഷൻ നടത്തും. ചിറക്കടവ് പഞ്ചായത്ത് ഹാളിൽ 2.30 മുതൽ 6വരെയാണ് പരിപാടി. പരമാവധി 10 കിലോവാട്ട് ശേഷിയുള്ള നിലയം സ്ഥാപിക്കുന്നതിന് 40 ശതമാനം വരെ സർക്കാർ സബ്‌സിഡി നൽകും. ഓരോ വീടിന്റെയും സ്ഥല ലഭ്യതയനുസരിച്ചുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. അഞ്ചുവർഷ വാറന്റി ലഭിക്കും. സ്വന്തം ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കുകയും ചെയ്യാം. അല്ലെങ്കിൽ സ്വന്തം പേരിലുള്ള മറ്റ് കണക്ഷനുകളിലേക്ക് ഉപയോഗിക്കാം. ഫോൺ: 9496008321, 9496008300