പാലാ: കണ്ണീരല്ലാതെ ഒരു യുദ്ധവും നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സാഹിത്യകാരൻ രവി പുലിയന്നൂർ പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ 'യുദ്ധം വേണ്ട സമാധാനം വേണം' സിഗ്‌നച്ചർ ക്യാമ്പയിൻ പാലാ കുരിശു പള്ളിക്കവലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാലി സണ്ണി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഏ.കെ ചന്ദ്രമോഹൻ, മോളി പീറ്റർ,പ്രൊഫ. സതീഷ് ചോള്ളാനി, ചാക്കോ തോമസ്, അനുപമ വിശ്വനാഥ്, ആനിയമ്മ, മായ രാഹുൽ സൂര്യ നായർ, ത്രേസ്യമ്മ കണ്ടതിപറമ്പിൽ ഷിബു മുണ്ടനാട്ടു, വിജയമ്മ ചന്ദ്രമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു