pension-

കോട്ടയം: പെൻഷൻ നിഷേധിക്കാനുള്ള നീക്കത്തിനെതിരെ എം. ജി സർവകലാശാല പെൻഷനേഴ്‌സ് യൂണിയൻ ധർണ നടത്തി. നിലവിലുള്ള പെൻഷൻ സമ്പ്രദായം തുടരുക, പെൻഷൻ ബാദ്ധ്യതയിൽ നിന്നും സർക്കാർ പിൻമാറരുത് , പെൻഷൻ പരിഷ്‌കരണ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജി ഹരിദാസ്, മണ്ഡലം പ്രസിഡന്റ് ജോ റോയ് പൊന്നാറ്റിൽ, യൂണിയൻ മുൻ ജനറൽ സെക്രട്ടറി ജി. പ്രകാശ്, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ. മഹേഷ്, പ്രസിഡന്റ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.