മാടപ്പള്ളി: എസ്.എൻ.ഡി.പി യോഗം 774-ാം നമ്പർ മാടപ്പള്ളി ശാഖ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ഉത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി വടയാർ സുമോദ് തന്ത്രി കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ഇന്ന് രാവിലെ 6ന് മഹാമൃത്യുഞ്ജയഹോമം, 8.30ന് ഗുരുദേവകൃതികളുടെ പാരായണം, വൈകിട്ട് 5ന് നടതുറക്കൽ, 7.30ന് അത്താഴപൂജ, 8ന് നടയടയ്ക്കൽ. 5ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് അഷ്ടാഭിഷേകം, വൈകിട്ട് 7ന് ദീപാരാധന, 8ന് നടയടയ്ക്കൽ. 6ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് നവകം, 10.30ന് നവഗ്രഹശാന്തി, വിശേഷാൽ ചന്ദനാഭിഷേകം, വൈകിട്ട് 5ന് നടതുറക്കൽ, 7ന് ദീപാരാധന, 8ന് നടയടയ്ക്കൽ. 7ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.15ന് നിർമ്മാല്യം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് ഉഷപൂജ, 8ന് ഗുരുദേവകൃതികളുടെ പാരായണം, 9ന് സുകൃതഹോമം, വൈകിട്ട് 5.30ന് താലപ്പൊലിഘോഷയാത്ര, 7ന് വിശേഷാൽ പൂജ, പുഷ്പാഭിഷേകം, 7.30ന് മഹാനിവേദ്യം, 8.30ന് കൊടിയിറക്ക്.