പാലാ: കടപ്പാട്ടൂർ ദേവസ്വത്തിന്റെ കീഴിൽ മീനച്ചിലാറിനോട് ചേർന്നുള്ള ഭൂമിയുടെ സംരക്ഷണ ഭിത്തിക്കു ഭീഷണിയായി കിടന്ന മരം ഫയർ ആന്റ് റെസ്‌ക്യൂ ടീം വെട്ടിമാറ്റി. വെള്ളപ്പൊക്ക കാലത്ത് മീനച്ചിലാറിലൂടെ ഒഴുകി വന്ന മരമാണ് ദുരിതമായത്. മീനച്ചിലാറ്റിൽ കുടുങ്ങിയ നിലയിലായിരുന്നു മരം. കടപ്പാട്ടൂർ ക്ഷേത്ര ഭൂമിയുടെ സംരക്ഷണ ഭിത്തിക്ക് മരം ദോഷരമാകുമെന്ന സാഹചര്യം ഉടലെടുത്തിരുന്നു. ഇതേത്തുടർന്നു ദേവസ്വം അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മാണി സി കാപ്പൻ എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. എം.എൽ.എയുടെ നിർദ്ദേശപ്രകാരം ഫയർ ആന്റ് റെസ്‌ക്യൂ ടീം മീനച്ചിലാറ്റിൽ കിടന്ന മരം വെട്ടിമാറ്റുകയായിരുന്നു.