ഏറ്റുമാനൂർ: ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ഉത്സവം 12ന് സമാപിക്കും. തന്ത്രി ചെങ്ങന്നൂർ താഴമൺ മഠത്തിൽ കണ്ഠര് രാജീവരര് മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവം കൊടിയേറി. സ്‌പെഷ്യൽ പഞ്ചവാദ്യം, ഭക്തിഗാനമേള, സർപ്പംപാട്ട്, നൃത്തനൃത്യങ്ങൾ, നാട്യാഞ്ജലി എന്നിവ നടന്നു. ഇന്ന് രാവിലെ 7ന് ശ്രീബലി, 1ന് ഉത്സവബലിദർശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 11ന് കൊടിക്കീഴിൽ വിളക്ക്. 5ന് രാവിലെ 10ന് ഓട്ടൻതുള്ളൽ, 1ന് ഉത്സവബലിദർശനം, 9ന് വിളക്ക്, കഥകളി. 6ന് 11ന് പ്രഭാഷണം, 12.30ന് ഓട്ടൻതുള്ളൽ, 1ന് ഉത്സവബലിദർശനം, 9ന് വിളക്ക്, കഥകളി. 7ന് 12.30ന് സംഗീതസദസ്, 1ന് ഉത്സവബലിദർശനം, 9ന് വിളക്ക്, കഥകളി. 8ന് ഉച്ചക്ക് 1ന് ഉത്സവബലിദർശനം, 9ന് വിളക്ക്. 9ന് രാവിലെ 7ന് ശ്രീബലി, 1ന് ഉത്സവബലിദർശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 8.30ന് തിരുവാതിര, വിളക്ക്, ഗായത്രിവീണ സംഗീതനിശ.

10ന് രാവിലെ 7ന് ശ്രീബലി, സ്‌പെഷ്യൽ പഞ്ചാരിമേളം, 12ന് തുള്ളൽത്രയം, 1ന് ഉത്സവബലി ദർശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 9ന് ക്ലാസിക്കൽ ഡാൻസ്, രാത്രി 11ന് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. 11ന് രാവിലെ 7ന് ശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളം, 12ന് ഓട്ടൻതുള്ളൽ, 1ന് ഉത്സവബലിദർശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, സ്‌പെഷ്യൽ പഞ്ചാരിമേളം, 9.30ന് ഭക്തിഗാനമേള, 12ന് പള്ളിവേട്ട, ദീപക്കാഴ്ച്ച.12ന് രാവിലെ 6ന് പള്ളിക്കുറുപ്പ് ദർശനം, 7ന് ജ്ഞാനപ്പാന, 9ന് സമ്പ്രദായ ഭജന, 12ന് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, 6ന് നാദസ്വരകച്ചേരി, 9ന് സംഗീതസദസ്, 11.30ന് ആറാട്ട് എതിരേൽപ്പ്, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ്, കൊടിയിറക്ക്.