പൈക : മീനച്ചിൽ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം ഇന്ന് നടത്തും.. വിളക്കുമാടം ചെമ്പകശ്ശേരി കാഞ്ഞിരത്താനം റോഡ് എട്ട് ലക്ഷം, വിളക്കുമാടം പാലക്കാട് റോഡ് പത്ത്‌ലക്ഷം, മാമ്പുഴ കലുങ്ക് നെല്ലാല പൊയ്ക റോഡ് പന്ത്രണ്ട് ലക്ഷം രൂപയും ഉപയോഗിച്ച് 30 ലക്ഷം രൂപയുടെ റോഡ് നിർമ്മാണ് പൂർത്തിയായത്. ഇന്ന് ഉച്ചയ്ക്ക് 12ന് വിളക്കുമാടം കാഞ്ഞിരത്താനം ജംഗ്ഷനിൽ ചേരുന്ന യോഗത്തിൽ മൂന്ന് റോഡുകളുടേയും ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും .ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് ചെമ്പകശ്ശേരി ,ഷിബു പൂവേലിൽ പഞ്ചായത്ത് മെമ്പർമാരായ സജോ പൂവത്താനി ,ഷേർളി ബേബി തുടങ്ങിയവർ പ്രസംഗിക്കും.