തലയോലപ്പറമ്പ് : ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സപ്തതി സ്മാരകമായി പണികഴിപ്പിച്ചിരുന്ന ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് സഹകരണ വകുപ്പ് മന്ത്റി വി.എൻ.വാസവൻ നിർവഹിക്കും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാർ, പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, സ്‌കൂൾ മാനേജർ വി.പി ഉണ്ണികൃഷ്ണൻ, ഡി ഇ ഒ ടി.രാജു, ഹെഡ്മിസ്ട്രസ്സ് എൻ.ജയശ്രീ, പ്രിൻസിപ്പാൾ എസ്.അഞ്ജന, വാർഡ് മെമ്പർ രാഗിണി ഗോപി എന്നിവർ പ്രസംഗിക്കും. ഉദ്ഘാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി സ്‌കൂൾ മാനേജർ വി.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.ജി. ശാർങ്ധരൻ, പി.ടി.എ. പ്രസിഡന്റ് എസ്.ജയപ്രകാശ് എന്നിവർ അറിയിച്ചു.