വൈക്കം : മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 7ന് നടക്കും. രാവിലെ 5.30ന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ എതൃത്ത പൂജയ്ക്ക് ശേഷം ദേവസ്വം കുംഭകുടം പാൽ, നെയ്യ്, തേൻ, കരിയ്ക്ക്, മഞ്ഞൾപ്പൊടി, കുങ്കുമം എന്നിവ അഭിഷേകം. തുടർന്ന് ക്ഷേത്രം മേൽശാന്തി ആനത്താനത്ത് ഇല്ലത്ത് ഏ.വി.ഗോവിന്ദൻ നമ്പൂതിരിയും, കീഴ്ശാന്തി പട്ടാമ്പി നാരായണൻ നമ്പൂതിരിയും ചേർന്ന് ഭക്തജനങ്ങളുടെ കുംഭകുടം അഭിഷേകം ചെയ്യും. വൈകിട്ട് വിശേഷാൽ നിറമാല, ദീപാരാധന, ദീപക്കാഴ്ച, വണികവൈശ്യ സംഘത്തിന്റെ കുംഭകുടം വരവ്, എതിരേല്പ് തുടർന്ന് കൊടുംകാളിക്ക് വിശേഷാൽ തെക്കുപുറത്ത് ഗുരുതി എന്നിവ നടക്കുമെന്ന് ദേവസ്വം മാനേജർ ഗോപാലകൃഷ്ണൻ, ദേവസ്വം സെക്രട്ടറി ഏ.ജി.വാസുദേവൻ നമ്പൂതിരി എന്നിവർ പറഞ്ഞു.