വൈക്കം : ആതുരസേവന മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന വൈക്കം അർബൻ വെൽഫെയർ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന്. വൈക്കം പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം ഇന്ന് വൈകിട്ട് 5ന് ബാങ്ക് പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സഹകരണ വകുപ്പുമന്ത്റി വി.എൻ വാസവൻ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ആശ എം.എൽ.എ സ്‌ട്രോങ് റൂമിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. മുതിർന്ന സഹകാരികളെ മോൻസ് ജോസഫ് എം.എൽ.എ ചടങ്ങിൽ ആദരിക്കും. നഗരസഭാ ചെയർപേഴ്‌സൺ രേണുക രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.