ചങ്ങനാശേരി:സർവീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് ഭരണകൂടഭീകരതയാണെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എസ്.സലിം പറഞ്ഞു. ചങ്ങനാശേരി പെൻഷൻ ട്രഷറിയ്ക്കു മുൻപിൽ നടന്ന ധർണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ് അലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. പി.ജെ.ആന്റണി, കെ.എം. ജോബ്, കെ. ദേവകുമാർ , പി.ടി തോമസ്, ടി.എസ്. ഉണ്ണികൃഷ്ണൻ നായർ , ഡോ.ബാബു സെബാസ്റ്റ്യൻ, അൻസാരി ബാപ്പു, ബെന്നി സി. ചീരം ചിറ,പി.പി. സേവ്യർ ,ബിന്ദു പ്രസാദ് അക്വിൻസ് മാത്യു എന്നിവർ പങ്കെടുത്തു.