കുമരകം: വെള്ളപൊക്കവും, കൊവിഡ് 19 മഹാമാരിയും മൂലം താറുമാറായ കുമരകത്തെ വിനോദസഞ്ചാരമേഖലയും, കാർഷികമേഖലയും പൂർവസ്ഥിതിയിലാക്കുവാൻ കുട്ടനാട് പാക്കേജ് പോലെ കുമരകം സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ്(എം )മണ്ഡലം കമ്മിറ്റി സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. വി.എം റെക്‌സോൺ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ മറുതാച്ചിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഷെയിൻ കാരക്കൽ, മാത്യു പാണംപറമ്പിൽ,അഡ്വ. രാജൻ കെ. നായർ, അജി അപ്പിത്ര, ജോമോൻ ചാലുങ്കൽ,ജോബി വില്ലൂത്ര, ജോസ് കൊച്ചുപറമ്പിൽ, ജെസ്സൻ മണി വാച്ചാചിറ എന്നിവർ പങ്കെടുത്തു.