കോട്ടയം : സർവകലാശാലാ ജീവനക്കാരുടെ പെൻഷനും റിട്ടയർമെന്റ് ആനുകൂല്യങ്ങളും നൽകുന്നതിന് സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്ന ഉത്തരവിനെതിരെ സർവകലാശാലാ പെൻഷനേഴ്സ് ഓർഗനൈസേഷൻ എം.ജി യൂണിവേഴ്സിറ്റി കാമ്പസിൽ പ്രകടനം നടത്തി. സെക്രട്ടറി വിജയചന്ദ്രൻ , പ്രസിഡന്റ് വിമൽകുമാർ, ജോ.സെക്രട്ടറി സുജൻ ജേക്കബ് എന്നിവർ സംസാരിച്ചു. ഡി. ഭാനുപ്രകാശ്, ശിശുപാലൻ ലാലപ്പൻ, വി.ആർ പ്രസാദ്, പി.പത്മകുമാർ എന്നിവർ നേതൃത്വം നൽകി.