ചങ്ങനാശ്ശേരി :എസ്.എൻ.ഡി.പി യോഗം മാടപ്പള്ളി 774 -ാം നമ്പർ ശാഖാ വക ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെ ശാഖാ ഭാരവാഹികൾ പൂർണകുംഭം നൽകി സ്വീകരിച്ചു. ശാഖാ പ്രസിഡന്റ് ഇൻചാർജ് സി.ആർ. സന്ദീപ്, സെക്രട്ടറി എസ്. പ്രമോദ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.