പൂഞ്ഞാർ :ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാൽ വേൽപ്രതിഷ്ഠ നടത്തിയ പൂഞ്ഞാർ മങ്കുഴി ആകല്പാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിനും ഉത്സവത്തിനും നാളെ തുടക്കമാകും. തുറവൂർ സുധീഷാണ് യജ്ഞാചാര്യൻ. കുംഭപൂയ മഹോത്സവം 13,14, തീയതികളിൽ നടക്കും. നാളെ വൈകിട്ട് 6.30ന് ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഇൻകംടാക്‌സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ ബാബുനാരായണൻ തന്ത്രി ഭദ്രദീപ പ്രകാശനവും മധു മുണ്ടക്കയം അനുഗ്രഹപ്രഭാഷണവും നടത്തും. സെക്രട്ടറി വി.എസ് വിനു സ്വാഗതവും വൈസ് പ്രസിഡന്റ് വി.ഹരിദാസ് നന്ദിയും പറയും. സപ്താഹവേദിയിൽ നാളെ രാവിലെ 6ന് ഗണപതിഹോമം, ആചാര്യവരണം, വരാഹാവതാരം,1ന് മഹാപ്രസാദമൂട്ട്. തിങ്കളാഴ്ച രാവിലെ 6ന് ഗണപതിഹോമം, തുടർന്ന് നരസിംഹവതാരം. ചൊവ്വാഴ്ച ശ്രീകൃഷ്ണവതാരം, യഞ്ജമണ്ഡപത്തിൽ ഉണ്ണിയൂട്ട് , തൊട്ടിൽ സമർപ്പണം. ബുധനാഴ്ച ഗോവിന്ദ പട്ടാഭിഷേകം വൈകിട്ട് 5.30ന് സമൂഹ വിദ്യാഗോപാലമന്ത്രർച്ചന. വ്യാഴാഴ്ച രുഗ്മിണീസ്വയംവരം തുടർന്ന് സ്വയംവരഘോഷയാത്ര, സ്വയംവര സദ്യ. വൈകിട്ട് 5.30 ന് സർവൈശ്വര്യപൂജ. വെള്ളിയാഴ്ച കുചേലഗതി. ശനിയാഴ്ച സ്വധാമപ്രാപ്തി. 13ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, എതിർത്തപൂജ, പന്തീരടിപൂജ. വൈകിട്ട് 5.30ന് കാഴ്ച്ചശ്രീബലി, തുടർന്ന് പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലേക്ക് പറക്കെഴുന്നള്ളിപ്പ്. 14ന് രാവിലെ 6ന് മഹാഗണപതി ഹോമം, എതിർത്തപൂജ, പന്തീരടിപൂജ,8 ന് വിശേഷാൽ ഗുരുപൂജ 12 ന് കാവടി അഭിഷേകം. വൈകിട്ട് 8 ന് നിറപറ സമർപ്പണം.