പാലാ: മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്ത് ഗവ.ഐ.ടി.ഐ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതായി ജോസ് കെ മാണി എം പി പറഞ്ഞു. മീനച്ചിൽ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഇടമറ്റത്ത് ഒന്നര ഏക്കറോളം സ്ഥലം നിലവിലുണ്ട് .ഇവിടെ പ്രവർത്തിച്ചിരുന്ന എൽ.പി സ്‌കൂൾ , സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് പരിശീലന കേന്ദ്രവും വർഷങ്ങളായി പ്രവർത്തനരഹിതമാണ്. വിദ്യാഭ്യാസ ഹബായി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പാലായിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം കൂടി വരുന്നതോടെ ഈ മേഖലയിൽ വലിയ ഉണർവ് ഉണ്ടാകുമെന്നും ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ജോസ് ടോം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് ചെമ്പകശ്ശേരി ,ഷിബു പൂവേലി, പഞ്ചായത്ത് മെമ്പർമാരായ സാജോ പൂവത്താനി,ഷെർലി ബേബി, ലിസമ്മ ഷാജൻ, വിഷ്ണു പി.വി.,സോജൻ തൊടുക, സണ്ണി വെട്ടം, ബിജു ഇ.ബി, ജോസ് പൊട്ടനാനി, ജോർജ്ജുകുട്ടി മൈലാ ഡി, അഭിലാഷ് ഇടത്തോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.