ഈരാറ്റുപേട്ട: പാറ പൊട്ടിക്കാനായി കൊണ്ടുവന്ന ജാക് ഹാമർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ അരുവിത്തുറ സെന്റ് ജോർജ് ക്യാമ്പസിനുള്ളിലായിരുന്നു സംഭവം. മൂന്ന് കിലോമീറ്റർ അകലെവരെ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. കാന്റീനിന് പിൻവശത്തെ പാറപ്പൊട്ടിക്കുന്നതിനിടയിലാണ് അപകടം. വാഹനത്തിൽ എൻജിന് സമീപം പെട്ടിയിലാണ് കല്ല് പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകൾ സൂക്ഷിക്കുന്നത്. ഇത് പൊട്ടിത്തെറിച്ചതാണെന്ന് പറയപ്പെടുന്നു. വാഹനം പൂർണമായും തകർന്നു. സമീപമുള്ള കെട്ടിടങ്ങളുടെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.