കോട്ടയം: സോഷ്യൽ ജസ്റ്റിസ് ഫോറം ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഹൃദയപൂർവം അമ്മയ്‌ക്കൊപ്പം സ്‌നേഹകൂട്ടായ്മ 9ന് രാവിലെ 10ന് കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് വർഗീസ് ചെമ്പോല അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് സമ്മേളന ഉദ്ഘാടനവും നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ പ്രതിഭാസംഗമം ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് അഡ്വ.രാജൻ കെ.നായർ കുഞ്ഞിളം കൈയ്യിൽ സമ്മാനവും നിർവഹിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ കോയിക്കൽ മുഖ്യപ്രഭാഷണം നടത്തും. മികച്ച പി.ടി.എ അംഗങ്ങളെ വൈസ് പ്രസിഡന്റ് യു.ഐസക് ആദരിക്കും. സ്‌കൂൾ ഹെഡ്മാസ്റ്റർ പി. മോൻസി ജോർജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ബ്ലസൺ ജോസഫ് നന്ദിയും പറയും.