വൈക്കം: കുടവെച്ചൂർ പിഴായിൽ ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം 6,7 തീയതികളിൽ നടക്കും. 16-ാമത് വാർഷിക ഉത്സവത്തിന് ക്ഷേത്രം തന്ത്രി യു.ബി കലാധരൻ മുഖ്യകാർമ്മികത്വം വഹിക്കും. 6ന് രാവിലെ 5ന് പ്രഭാതഭേരി, 5.30ന് ഗണപതിഹോമം, 7ന് കലശാഭിഷേകം, 9.30ന് പൊങ്കാല, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഭദ്രദീപപ്രകാശനം നിർവഹിക്കും. 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് നൃത്തനൃത്യങ്ങൾ. 7ന് രാവിലെ 5ന് പ്രഭാതഭേരി, 5.30ന് ഗണപതിഹോമം, 8.30ന് ഭാഗവതപാരായണം, 11ന് ഭരണി ദർശനം, 12ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് താലപ്പൊലിവരവ്, 8ന് നാടകം.