പാലാ: മീനച്ചിൽ എസ്.എൻ.ഡി.പി യൂണിയൻ ലോകവനിതാ ദിനമായ 8ന് വനിതാ ദിനാഘോഷം നടത്തും. വനിതാ സംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ ദിലീപ് കൈതക്കൽ ക്ലാസെടുക്കും. വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി, അരുൺ കുളമ്പള്ളിൽ, അനീഷ് ഇരട്ടയാനി, ബിന്ദു സജികുമാർ എന്നിവർ പ്രസംഗിക്കും