തലയോലപ്പറമ്പ് : അമ്പതാണ്ടിന് മുൻപ് കെ.ആർ. രണ്ടര വർഷം കൊണ്ട് കൈവരിച്ച വികസന നേട്ടങ്ങൾക്കൊപ്പമെത്താൻ 40 വർഷം വൈക്കത്തിന്റെ ഭരണം കൈയ്യാളിയ ഇടതു പക്ഷത്തിന് സാധിച്ചില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രമുഖ കോൺഗ്രസ് നേതാവും വൈക്കത്തിന്റെ മുൻ എം.എൽ.എയുമായിരുന്നു കെ.ആർ.നാരായണന്റെ 50 മത് ചരമ വാർഷികവും അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ ജന്മഗൃഹത്തിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ അദ്ധ്യക്ഷത വഹിച്ചു. അക്കരപ്പാടം ശശി, മോഹൻ ഡി ബാബു, വി.ടി.ജെയിംസ് , കെ.ഡി.ദേവരാജൻ, എൻ.സി.തോമസ്, എസ്. ജയപ്രകാശ്, ,കെ.കെ.ഷാജി, പി.വി.പ്രസാദ് , അബ്ദുൾ സലാം റാവുത്തർ, എ.സനീഷ് കുമാർ , ജയ് ജോൺ പേരയിൽ, രേണുക രതീഷ്, ലീനാ ഡി.നായർ, എം.കെ.ഷിബു, എം. അനിൽകുമാർ, പി.കെ.ജയപ്രകാശ്, വിജയമ്മ ബാബു, ആർ.അനീഷ്, പി.സി.തങ്കരാജ് , ​ടി.കെ.കുര്യാക്കോസ്, പി.വി.സുരേന്ദ്രൻ , ബാബു പുവനേഴത്ത് ,ഷൈൻ പ്റകാശ്, സന്തോഷ്ശർമ്മ, ഗായത്റി സോമൻ, വി.സി.ജോഷി , എം.ജെ.ജോർജ്, കെ.കെ.രാജു, പി.എം.മക്കാർ, കെ.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.