മുണ്ടക്കയം: മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിലെ എസ്.പി.സി യൂണിറ്റ് 2019 21 കാലഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയ ഏഴാമത് ബാച്ച് പാസിംഗ് ഔട്ട് പരേഡ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. മുണ്ടക്കയം പൊലീസ് സബ് ഇൻസ്‌പെക്ടർ ടി. ഡി മനോജ്കുമാർ സല്യൂട്ട് സ്വീകരിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോഷി തോമസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ലോക്കൽ മാനേജർ റവ: അലക്‌സാണ്ടർ ചെറിയാൻ, വാർഡ് മെമ്പർ സി.വി അനിൽകുമാർ, ലിസി ജി. ജി, പി ടി എ പ്രസിഡന്റ് എൻ. ജയലാൽ, സ്റ്റാഫ് സെക്രട്ടറി സുനിൽ സി ജോസഫ്, ജെസ്സി റോസ്, ജൂനിയർ, സീനിയർ കേഡറ്റുകളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ബീന മേരി ഇട്ടി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് തോമസ്, ഷാദുൽ നിഷ, സി.പി.ഒ മാരായ റെജിൻ കെ പീറ്റർ ഷൈനി ജോസഫ് എന്നിവർ നേതൃത്വം നൽകി.

മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ 2019-21 സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ പാസിംഗ് പരേഡ് നടന്നു. ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.ടി ബിനു മുഖ്യാതിഥിയായിരുന്നു.