മുണ്ടക്കയം: കൂട്ടിക്കൽ താളുങ്കൽ ശ്രീ മഹാദേവി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ ചടങ്ങുകളും പൊങ്കാല സമർപ്പണവും നടന്നു. ക്ഷേത്രം മേൽശാന്തി ഗോപൻ ശർമ മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് പുലർച്ചെ അഞ്ചിന് നിർമ്മാല്യ ദർശനം, 5.30ന് മഹാഗണപതി ഹോമം, തുടർന്ന് നവക പഞ്ചഗവ്യ കലശാഭിഷേകം, പന്തീരടി പൂജ, ഭാഗവത പാരായണം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് കൂട്ടിക്കൽ മൂന്നാം മൈൽ പാലക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര. നാളെ രാവിലെ പതിവ് പൂജകൾക്ക് ശേഷം 11ന് കാവടി കുംഭകുടം കാവിൽ നിന്ന് പുറപ്പെട്ട് 12.30ന് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.