മുണ്ടക്കയം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ മുണ്ടക്കയം കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. പുത്തൻചന്തയിൽ നടന്ന ചടങ്ങ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്‌സൺ പി.ജി വസന്തകുമാരി, പഞ്ചായത്ത് മെമ്പർമാരായ സിനിമോൾ, റയ്ച്ചൽ, ഷീബ ഡെഫായിൻ, പ്രമീള ബിജു, റജീന റഫീഖ് എന്നിവർ നേതൃത്വം നൽകി.