വാലാച്ചിറ : എസ്.എൻ.ഡി.പി യോഗം 6383 -ാം നമ്പർ വാലാച്ചിറ ശാഖയിൽ കുംഭഭരണി ഉത്സവം നാളെ നടക്കും. രാവിലെ 7.30 ന് കേളികൊട്ട്, 9 ന് കുംഭകുടം നിറ, 9.30 ന് രാമനാട്ടം, 10.15 ന് കുംഭകുടഘോഷയാത്രയും രാമനാട്ടവും ചെണ്ടമേളത്തോടെ കാവിലേയ്ക്ക് പുറപ്പെടും. വൈകിട്ട് 6.15 ന് കേളികൊട്ട്, 7 ന് ദീപാരാധന, 8.30 ന് ഗരുഡൻപറവ, 10.30 ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വീടുകളിൽ നിന്ന് വരുന്നത് ഉൾപ്പെടെ ഗരുഡൻപറവ കുന്നശ്ശേരിക്കാവിലേക്ക് പുറപ്പെടും.