loan

കോട്ടയം: കൊവിഡ് ബാധിച്ച് മുഖ്യവരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട പട്ടികവർഗ്ഗ / ന്യൂനപക്ഷ/ പൊതു വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള സ്‌മൈൽ കേരള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 18 മുതൽ 55 വയസ് വരെ പ്രായമുള്ള മുഖ്യവരുമാനാശ്രയമായ വ്യക്തി മരിച്ചവർക്കാണ് സഹായം ലഭിക്കുക. അപേക്ഷകയുടെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. കേരളത്തിൽ സ്ഥിര താമസക്കാരിയായിരിക്കണം. വിശദ വിവരങ്ങൾ www.kswdc.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0481 2930323 .