നാട്ടകം: നാട്ടകം പൊൻകുന്നത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം ഇന്ന്. രാവിലെ എണ്ണകുട അഭിഷേകം, നെയ്യ് അഭിഷേകം, മഞ്ഞൾപൊടി അഭിഷേകം, കലംകരിക്കൽ വഴിപാട് എന്നിവ ക്ഷേത്രം തന്ത്രി കുരുപ്പക്കാട് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. തുടർന്ന് കുംഭകുട ഘോഷയാത്ര.