ചങ്ങനാശേരി : കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് തൃക്കൊടിത്താനം കടമാഞ്ചിറ ശ്രീഭദ്രകാളിക്കാവിൽ ഇന്നും നാളെയും വിപുലമായ പരിപാടികൾ നടക്കും. ഇന്ന് രാവിലെ 7.30ന് ലളിതസഹസ്രനാമം, വൈകിട്ട് 6ന് പെരുന്ന അംബികാപുരം ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലി തുടർന്ന് വെടിക്കെട്ട്, ദീപാരാധന. 7.30ന് സമൂഹപ്രാർത്ഥന, പ്രസാദവിതരണം, 8ന് ആദ്ധ്യാത്മികപ്രഭാഷണം ഡോ.എ.ഗോപാലകൃഷ്ണൻ തുടർന്ന് വിവിധ കലാപരിപാടികൾ.
നാളെ രാവിലെ 6ന് മഹാഗണപതിഹോമം, 7ന് ദേവി ഭാഗവതപാരായണം, 12.30ന് ആചാര്യദക്ഷിണ, 1ന് മഹാപ്രസാദമൂട്ട്, 6.30ന് ദീപാരാധന, 7.30ന് ഭക്തിഘോഷലഹരി, അവതരണം സുര്യകാലടി ഭജനമണ്ഡലി, 11ന് വെള്ളംകുടി സമർപ്പണം, ഗുരുതി എന്നിവ നടക്കും.