womens

കോട്ടയം : ലോകവനിതാദിനാഘോഷത്തിന്റെ ഭാഗമായി എം.ജി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം, മദ്ധ്യകേരളത്തിന്റെ പെൺ പെരുമയെക്കുറിച്ചുള്ള എക്‌സിബിഷൻ, വീഡിയോ ചത്രീകരണ മത്സരം എന്നിവ സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് ഓൺലൈനായി സംഘടിപ്പിക്കുന്ന വനിതാസമ്മേളനം സിൻഡിക്കേറ്റ് അംഗം ഡോ. ഷാജിലാ ബീവി ഉദ്ഘാടനം ചെയ്യും. 'അതിജീവനത്തിന്റെ സ്ത്രീപർവ്വം' എന്ന വിഷയത്തെ ആധാരമാക്കി സംവിധായിക വിധു വിൻസന്റ് പ്രഭാഷണം നടത്തും. വനിതാദിനാഘോഷത്തോടനുബന്ധിച്ച് സർവ്വകലാശാല പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർ കോളേജിയേറ്റ് തീം പ്രസന്റേഷൻ വീഡിയോ മത്സരത്തിന്റെ ഫലപ്രഖ്യാപനവും നടക്കും.