പാലാ:മീനച്ചിൽ വടക്കേക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിനും പ്രതിഷ്ഠാ വാർഷികത്തിനും തുടക്കമായി. ഇന്ന് വൈകിട്ട് ഏഴിന് ശിവതാണ്ഡവ നൃത്തം, ഭജന ശിവവിലാസം ഭജൻസ് പൂവരണി.നാളെ പ്രതിഷ്ഠാ വാർഷികം.രാവിലെ 10 മുതൽ കലശപൂജ കലശാഭിഷേകം. ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് മോഹനര്, മേൽശാന്തി തുരുത്തിയിൽഇല്ലം കണ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് മഹാപ്രസാദമൂട്ട്. രാത്രി എട്ടിന്
മനു പാലായും സംഘവും അവതരിപ്പിക്കുന്ന ഗരുഡൻപറവ. മാർച്ച് എട്ടിന് രാവിലെ 9 മുതൽ ഗോപൂജ, വൃക്ഷപൂജ, വൈകിട്ട് കാർത്തികവിളക്ക്, രാത്രി എട്ടിന് അനുഷ്ഠാന കലാരൂപമായ മുടിയേറ്റ്, മഴുവന്നൂർ മടിക്കൽ ശ്രീഭദ്ര മുടിയേറ്റ് സംഘം അവതരിപ്പിക്കും.