പാലാ: പ്രസിദ്ധമായ കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവം 8ന് കൊടിയേറുമെന്ന് ദേവസ്വം ഭാരവാഹികളായ , എൻ.പി. ശ്യാംകുമാർ, ശ്രീജിത്ത് കെ. നമ്പൂതിരി എന്നിവർ അറിയിച്ചു. 17 നാണ് ആറാട്ടുത്സവം. 8ന് ഷഷ്ഠിനാളിൽ രാവിലെ 8ന് പഞ്ചവിംശതികലശം, 9ന് വടക്കുംതേവർക്ക് കളഭാഭിഷേകം, 12ന് ഷഷ്ഠിപൂജ, വൈകിട്ട് 6.30 ന് ഭരതനാട്യം, 7ന് സംഗീതസദസ്, രാത്രി 9ന് തന്ത്രി കരണനെല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി സുബ്രഹ്മണ്യൻ വിശാഖിന്റെയും നേതൃത്വത്തിൽ കൊടിയേറ്റ്. 9ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, വൈകിട്ട് 6ന് കീർത്തനാലാപനം, 7ന് ഭരതനാട്യം, 8.30ന് കൊടിക്കീഴിൽ വിളക്ക്, 10.30ന് കഥകളി
10ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 5 ന് ചാക്യർകൂത്ത്, 6ന് തിരുവാതിരകളി, 7ന് നൃത്തസന്ധ്യ. 11ന് രാത്രി 8 ന് വിളക്ക്, 7 ന് കഥകളി
12ന് രാവിലെ 10.30 ന് ഉത്സവബലി, വൈകിട്ട് 4.30 ചാക്യാർകൂത്ത്, 5.30 ന് സംഗീതസദസ്സ്, രാത്രി 7 ന് നങ്ങ്യാർകൂത്ത്, 8.30 ന് വിളക്ക്
13ന് രാവിലെ 8 ന് സംഗീതസദസ്സ്, 8.30 ന് കട്ടച്ചിറ കാവടി ഘോഷയാത്ര, 10 ന് ശ്രീബലി എഴുന്നള്ളത്ത്, 11ന് ഉത്സവബലി ദർശനം, 11.15ന് ഓട്ടൻതുള്ളൻ, രാത്രി 8.30ന് സമ്പ്രദായ ഭജന
14ന് രാവിലെ 8.30ന് ശ്രീബലി, 10.30ന് ഉത്സവബലി, 11 ഓട്ടൻതുള്ളൽ, 4.30ന് ചാക്യാർകൂത്ത്, 5.30ന് കാഴ്ചശ്രീബലി, വേല, സേവ, 6ന് മയൂരനൃത്തം, രാത്രി 8ന് ഫ്യൂഷൻ ഗാനസന്ധ്യ
15ന് രാവിലെ 7.30ന് നാരായണീയ പാരായണം, 8.30 ശ്രീബലി, 11ന് ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് ചാക്യാർകൂത്ത്, 5.30ന് കാഴ്ചശ്രീബലി, വേല, സേവ, രാത്രി 8.30ന് സംഗീതസദസ്, 9ന് വലിയവിളക്ക്, വലിയ കാണിക്ക
16ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 4ന് ചാക്യാർകൂത്ത്, വൈകിട്ട് 7.30ന് കിടങ്ങൂർ പഞ്ചാരിമേളം, തുടർന്ന് മയൂരനൃത്തം, 9ന് സംഗീതസന്ധ്യ, 10.30 ന് പള്ളിവേട്ട എഴുന്നള്ളത്ത്, പള്ളിനായാട്ട്, പാണ്ടിമേളം
17ന് രാവിലെ 9ന് ആറാട്ടുമേളം, വൈകിട്ട് 4ന് സംഗീതപരിപാടി, 4.30ന് ആറാട്ടെഴുന്നള്ളത്ത്, 6ന് ചെമ്പിളാവ് പൊൻകുന്നത്ത് കടവിൽ ഭഗവാന്റെ ആറാട്ട്, 7ന് തിരുവരങ്ങിൽ സംഗീതസദസ്സ്, 8.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, 11ന് ആറാട്ടെതിരേല്പ് തുടർന്ന് അകത്തെഴുന്നള്ളത്ത്, ആനക്കൊട്ടിൽ പറവയ്പ്പ്, കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.