പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിംഗ് ഡയറക്ടറായി മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഇന്നലെ ചുമതലയേറ്റു. ഇന്നലെ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മോൺ. ഡോ. ജോസഫ് കണിയോടിക്കലിനെ ആശുപത്രിയുടെ ചുമതലകൾ ഏൽപ്പിച്ചു. കോതനല്ലൂർ സ്വദേശിയായ അദ്ദേഹം 2003 മുതൽ പാലാ രൂപതയിലും 16 വർഷക്കാലം ജർമ്മനിയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു. ഫിലോസഫിയിലും തിയോളജിയിലും ബിരുദധാരിയായ ഡോ. ജോസഫ് കണിയോടിക്കൽ സെന്റ്. വിൻസെൻസ് പള്ളോട്ടി യൂണിവേഴ്‌സിറ്റി, ജർമനിയിൽ നിന്നും തിയോളജിയിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.